കാര്‍ വയലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

മേലാറ്റൂ൪: വേങ്ങൂ൪ രണ്ടാംമൈലിൽ വൈദ്യുതികാലിലിടിച്ച് നിയന്ത്രണം വിട്ട കാ൪ വയലിലേക്ക് മറിഞ്ഞ് രണ്ടുപേ൪ക്ക് പരിക്ക്. ഇരിങ്ങാട്ടിരി കളത്തിൽ ഷിജിൽ (18), പുൽവെട്ട പന്നിപ്പാറ ജിജീഷ് (19) എന്നിവ൪ക്കാണ് പരിക്ക്. ഇരുവരെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം. മേലാറ്റൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്. വൈദ്യുതികാൽ തക൪ന്നതിനാൽ പ്രദേശത്ത് രണ്ടുമണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.