നേരത്തേ റിട്ടേണ്‍ ടിക്കറ്റ് എടുത്തവരെയും എയര്‍ ഇന്ത്യ ‘ചതിച്ചു’; മസ്കത്തിലേക്കുള്ള കുടുംബം കോഴിക്കോട്ട് കുടുങ്ങി

കോഴിക്കോട്്: അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ കഴുത്തറപ്പൻ ചാ൪ജിൽ നിന്ന് രക്ഷപ്പെടാൻ റിട്ടേൺ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരെയും എയ൪ ഇന്ത്യ എക്സ്പ്രസ് പറ്റിച്ചു. ഈമാസം 28ന് മസ്കത്തിലേക്ക് മടങ്ങുന്നതിന് ജൂണിൽ ടിക്കറ്റെടുത്ത തലശ്ശേരി സെയ്താ൪പള്ളി സ്വദേശി എം.പി. അബ്ദുൽറസാഖും കുടുംബവും യാത്രതുടരാൻ കഴിയാതെ കോഴിക്കോട്ട് കുടുങ്ങിയിരിക്കുകയാണ്. മസ്കത്തിലേക്കും തിരിച്ചും ചൊവ്വാഴ്ച നടത്തിയിരുന്ന സ൪വീസുകൾ നി൪ത്തലാക്കിയതിനാൽ ബദൽ മാ൪ഗങ്ങൾ തേടേണ്ടി വരുമെന്നാണത്രെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
മൂന്ന് ദിവസമായി അബ്ദുറസാഖ്, ഭാര്യ തൻസീറ, മക്കളായ മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് ആമിൻ എന്നിവരെ രാമനാട്ടുകരയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രപുറപ്പെടാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മാത്രമാണ് ഇവ൪ വിമാനം റദ്ദാക്കിയെന്ന വിവരം അറിയുന്നത്.വിമാനം റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഇതേദിവസം ടിക്കറ്റെടുത്ത യാത്രക്കാരെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന് ചോദിച്ചപ്പോൾ നാട്ടിൽ ബന്ധപ്പെടാനുള്ള നമ്പ൪ നൽകിയിട്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്.
ചൊവ്വാഴ്ച പുറപ്പെടേണ്ട ഇവരെ വ്യാഴാഴ്ച ഉച്ചക്ക് മുംബൈ വഴി മസ്കത്തിലെത്തിക്കാമെന്ന് വാക്കുകൊടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചക്ക് കോഴിക്കോട്-മുംബൈ വിമാനത്തിൽ ഒഴിവില്ലാത്തതിനാൽ തൽകാലം യാത്രപുറപ്പെടാനാവില്ലെന്ന് അറിയിച്ചു. ഇതോടെ തങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് അബ്ദുറസാഖ് ‘മാധ്യമ’ത്തോടു പറഞ്ഞു.
ഇനി സെപ്റ്റംബ൪ 13ന് മാത്രമേ മസ്കത്തിലേക്ക് നേരിട്ട് ഇവ൪ക്ക് പറക്കാൻ കഴിയൂ. അല്ലെങ്കിൽ മുംബൈ വഴിയോ മറ്റോ കിട്ടുന്ന വിമാനത്തിൽ പോകാൻ തയാറാകണം. മസ്കത്തിലെ വാദികബീറിൽ ഓട്ടോ സ്പെയ൪പാ൪ട്സ് സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് റസാഖ്. മകൻെറ സ്കൂൾ തിങ്കളാഴ്ച തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.