മദ്യലഹരിയില്‍ ഓണം: നിരവധി പേര്‍ പിടിയില്‍

കോഴിക്കോട്: തിരുവോണ ദിനത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് നിരവധി പേ൪ പൊലീസ് പിടിയിലായി. പരസ്യമായി മദ്യപിച്ചതിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനുമാണ് പലയിടങ്ങളിലായി ആളുകൾ പൊലീസ് പിടിയിലായത്്. ഇവരെ പിന്നീട് വിട്ടയച്ചു.
അതിനിടെ വ്യാഴാഴ്ച രാവിലെ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ മദ്യപിച്ച് പ്രശ്നമണ്ടാക്കിയതിന് ഒരാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മൂലംപള്ളി സ്വദേശി ബാബു (48) ആണ് പൊലീസ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.