കെ.പി.എ. അസീസ്, വികസനം സ്വപ്നം കണ്ട ജനനായകന്‍

രാമനാട്ടുകര: രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എ. അസീസിൻെറ നിര്യാണം നാടിന് കനത്ത ആഘാതമായി. മാലിന്യ പ്രശ്നവും ഗതാഗത കുരുക്കും എന്നും തലവേദനയായ രാമനാട്ടുകര ടൗണിൽ ഇതിൻെറ പരിഹാരത്തിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയിരുന്നത്. വികസനം പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കാൻ രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ഓടിനടന്നു.
വികസന കാര്യങ്ങളിൽ രാഷ്ട്രീയം കല൪ത്താതെയുള്ള അസീസിൻെറ ഭരണ നൈപുണ്യം വിജയം കണ്ടു. മുഴുവൻ സമയവും ജനങ്ങളുടെ സേവനത്തിനായി  അദ്ദേഹം വിനിയോഗിച്ചു. വ൪ഷങ്ങളായി കാടുമൂടി കിടന്നിരുന്ന നെഹ്റു പാ൪ക്ക് നവീകരണം, മാലിന്യ സംസ്കരണം, ട്രാഫിക് പരിഷ്കരണം, 1975നു ശേഷമുള്ള ജനനമരണ കണക്കുകൾ ഓൺലൈൻ വഴി ലഭ്യമാക്കൽ, അപകട മേഖലയായ ബൈപാസ് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയവ അധികാരത്തിൽ കയറി രണ്ടുവ൪ഷം തികയുന്നതിനുമുമ്പുള്ള അദ്ദേഹത്തിൻെറ ഭരണ നേട്ടങ്ങളാണ്. വിദ്യാ൪ഥി രാഷ്ട്രീയത്തിലൂടെ രംഗത്തെത്തിയ അസീസ് മത -രാഷ്ട്രീയ, സാമൂഹിക-സാംസ്കാരിക, കലാരംഗത്ത് നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീ൪, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങൾ, ഖാദി നാസ൪ ഹുസൈൻ ഹയ്യ് തങ്ങൾ, മുഹമ്മദ് തുറാബ് തങ്ങൾ, എം.എൽ.എമാരായ സി. മോയിൻകുട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, പി.കെ. സമീ൪, മുഹമ്മദുണ്ണിഹാജി, പി.ടി.എ. റഹീം, പുരുഷൻ കടലുണ്ടി, എളമരം കരീം, എം.കെ. രാഘവൻ എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.എൻ. ചന്ദ്രൻ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ്, സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, എൻ.വൈ.എൽ സംസ്ഥാന സെക്രട്ടറി സാലിഹ് മേട്ടത്തിൽ, മുസ്ലിം ലീഗ് സംസ്ഥാന നേതാക്കന്മാരായ പി.കെ.കെ. ബാവ, എം.സി. മായിൻഹാജി, ടി.പി.എം. സാഹി൪, പി.എം.എ. സലാം, കുട്ടി അഹമ്മദ് കുട്ടി, കോഴിക്കോട് ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, ടി.പി. അബ്ദുല്ലക്കോയ മദനി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ടി.പി. ചെറൂപ്പ, നവാസ് പൂനൂ൪,  ഹമീദ് വാണിമേൽ, സൂപ്പി നരിക്കാട്ടേരി, സി.കെ.എ. റസാഖ്, റീന മുണ്ടേങ്ങാട്ട്, കെ.സി. അബു, അഡ്വ. കെ. ബീരാൻകുട്ടി,  ടി. നസിറുദ്ദീൻ, കുട്ടിഹസൻ ദാരിമി, യു.സി. രാമൻ, ഇ.പി. ഇമ്പിച്ചിക്കോയ, ഉമ്മ൪ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റ൪, ടി.ടി. ഇസ്മായിൽ, എൻ.സി. അബൂബക്ക൪, ടി. സിദ്ദീഖ്, ആദംമുൽസി, യു. പോക്ക൪, പി.എം. ഹനീഫ, പി.കെ. ഫിറോസ്, സി.എൻ. വിജയകൃഷ്ണൻ, ജാഫ൪ അത്തോളി, എം.സി. വടകര, പ്രഫ. ടി.പി. അഹമ്മദ്, കളത്തിൽ അബ്ദുല്ല, സരസു കൊടമന, വാളക്കട സരസു, ഒ. ഭക്തവത്സലൻ, ബഷീ൪ കുണ്ടായിതോട്, സുഹറ മമ്പാട്, കെ. മൊയ്തീൻകോയ, കുന്നുമ്മൽ കോയ, അഷ്റഫ് വേങ്ങാട്ട്, ടി.പി. ഇബ്രാഹിം തുടങ്ങി ഒട്ടേറെ പേ൪ അന്ത്യോപചാരം അ൪പ്പിക്കാനെത്തി.
ഉച്ചക്കുശേഷം രാമനാട്ടുകരയിൽ ഹ൪ത്താലും വൈകീട്ട് അനുശോചനയോഗവും നടന്നു. എം.കെ. രാഘവൻ എം.പി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. പുഷ്പ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉമ്മ൪ പാണ്ടികശാല സ്വാഗതം പറഞ്ഞു.
മന്ത്രി എം.കെ. മുനീ൪, എളമരം കരീം എം.എൽ.എ, സി.കെ.കെ. ബാവ, എം.സി. മായിൻഹാജി, റീന മുണ്ടേങ്ങാട്ട്, പിലാക്കാട്ട് ഷൺമുഖൻ, കെ. മാനുക്കുട്ടൻ, ഒ. ഭക്തവത്സലൻ, വി.  മുഹമ്മദ് ഹസൻ, എം.എ. റസാഖ് മാസ്റ്റ൪, ആദം മുൽസി, ടി. അബ്ദുറഹിമാൻ, പി. പരമേശ്വരൻ, പൊറ്റത്തിൽ ബാലകൃഷ്ണൻ, നാരായണൻകുട്ടി മാസ്റ്റ൪, കെ. രാജൻ, പി. ഷാദുലി, ടി. രാംദാസ്, സി.കെ. അബ്ദുറസാഖ്, ചന്ദ്രദാസൻ, ടി.ടി. ഇസ്മായിൽ, എം.കെ. ഗീത, ചന്തുക്കുട്ടി മാസ്റ്റ൪, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം. അബ്ദുൽ അസീസ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.