അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഓണകിറ്റ്; കിട്ടിയത് പകുതി പേര്‍ക്ക്

കൽപറ്റ: സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ച ഓണകിറ്റ് അന്യ സംസ്ഥാന തൊഴിലാളികളിൽ പകുതി പേ൪ക്കും കിട്ടിയില്ലെന്ന് ആക്ഷേപം. ജില്ലയിൽ ആയിരത്തോളം പേ൪ മാത്രമാണ് കിറ്റിനുള്ള കൂപ്പൺ എ.എൽ.ഒ ഓഫിസുകളിൽനിന്ന് വാങ്ങിയത്. ഇവരുടെ തൊഴിലുടമകൾ മുഖേന ബന്ധപ്പെട്ട അസി. ലേബ൪ ഓഫിസുകളിൽനിന്ന് കൂപ്പൺ വാങ്ങാനായിരുന്നു അറിയിപ്പ്. വൈത്തിരി താലൂക്കിലാണ് കൂടുതൽ പേ൪ ഇത്തരത്തിൽ കിറ്റ് വാങ്ങിയത്. ജില്ലയിൽ അന്യദേശക്കാരായ ഏറ്റവും കൂടുതൽ തൊഴിലാളികൾ ക൪ണാടകയിൽനിന്നാണ്. ഇവ൪ ഏതെങ്കിലും തൊഴിലുടമക്കുകീഴിൽ സ്ഥിരമായി ജോലിചെയ്യുന്നവരല്ല. കോൺക്രീറ്റ് ജോലികൾക്ക് പോവുന്നവരാണ് കൂടുതൽ. സ്ഥിരമായ തൊഴിൽ ഉടമയില്ലാത്തതിനാൽ ഇത്തരം തൊഴിലാളികളുടെ കാര്യത്തിൽ ആരും താൽപര്യമെടുക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ എത്രപേ൪ വയനാട്ടിൽ ജോലിചെയ്യുന്നുണ്ടെന്ന് ഔദ്യാഗിക കണക്കുകളില്ല. ജില്ലയിൽ 3000ത്തോളം പേ൪ക്ക് ഓണകിറ്റ് വിതരണംചെയ്യാനാണ് സ൪ക്കാ൪ ലക്ഷ്യമാക്കിയത്. ഇതനുസരിച്ച് സിവിൽ സപൈ്ളസ് കോ൪പറേഷൻ കിറ്റും തയാറാക്കിയിരുന്നു. എ.എൽ.ഒ ഓഫിസുകളിൽനിന്ന് കൂപ്പൺ വാങ്ങിയവരിൽ പലരും സിവിൽ സപൈ്ളസ് കോ൪പറേഷനിൽനിന്ന് കിറ്റ് വാങ്ങിയിട്ടില്ല. ഇവ൪ക്കുള്ള ഓണകിറ്റ് വിതരണം സെപ്റ്റംബ൪ ഏഴുവരെ നടത്തുമെന്ന് തൊഴിൽവകുപ്പ് അധികൃത൪ അറിയിച്ചു. എ.എൽ.ഒ ഓഫിസിൽനിന്ന് കൂപ്പൺ വാങ്ങാനും അത് ഹാജരാക്കി സെപ്റ്റംബ൪ ഏഴു വരെ സിവിൽ സപൈ്ളസ് കോ൪പറേഷനിൽനിന്ന് വിതരണംചെയ്യാനും സൗകര്യം ഒരുക്കിയതായും തൊഴിൽവകുപ്പ് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.