ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമാകാതെ രമ്യയുടെ നരകജീവിതം

മാനന്തവാടി: ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമാകാതെ
10 വയസ്സുകാരി നരകജീവിതം നയിക്കുന്നു. പാലിയണ നാലുസെൻറ് കോളനിയിലെ വാസു-ലക്ഷ്മി ദമ്പതികളുടെ മകൾ രമ്യ ആണ് വായിൽ തടിപ്പ് വന്നതിനാൽ ശ്വസിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസം നേരിടുന്നത്.
ഒരു വ൪ഷം മുമ്പാണ് കവിളിൽ ചെറിയ തടിപ്പ് കാണപ്പെട്ടത്. നാട്ടുകാരും ട്രൈബൽ പ്രമോട്ട൪മാരും കുട്ടിയെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചിരുന്നു. ഇതിനായി ഒരു മാസം മുമ്പ് മെഡിക്കൽ കോളജിലേക്ക് റഫ൪ ചെയ്തെങ്കിലും മാതാപിതാക്കൾ കുട്ടിയെ കൊണ്ടുപോകാനോ, തുട൪ ചികിത്സ നടത്താനോ തയാറായിട്ടില്ല. കരിങ്ങാരി ഗവ. യു.പി സ്കൂൾ അധികൃത൪ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് ചികിത്സ നൽകാൻ നടത്തിയ നീക്കവും വിജയിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.