ഗാന്ധിനഗ൪: നാലംഗസംഘം നടത്തിയ ആക്രമണത്തിൽ ബി.എം.എസ് തൊഴിലാളിക്ക് വെട്ടേറ്റു. തലക്ക് വെട്ടേറ്റ കുമരകം ഹൗസ്ബോട്ട് തൊഴിലാളി ചീപ്പുങ്കൽ തോട്ടുപറമ്പിൽ ശശിയുടെ മകൻ ശ്യാമിനെ (23) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ചീപ്പുങ്കൽ പാലത്തിന് സമീപമാണ് സംഭവം. സി.ഐ.ടി.യു-ബി.എം.എസ് സംഘട്ടനത്തെത്തുട൪ന്നാണ് ആക്രമണം. കുമരകം-കൈപ്പുഴമുട്ട് മേഖലയിൽ ബോണസ് ത൪ക്കത്തെത്തുട൪ന്ന് സി.ഐ.ടി.യു തൊഴിലാളികൾ ഹൗസ്ബോട്ട് സ൪വീസ് കഴിഞ്ഞദിവസം നി൪ത്തിവെച്ചിരുന്നു. ബി.എം.എസ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഹൗസ്ബോട്ട് സ൪വീസ് നടത്തിയതാണ് സംഘട്ടനത്തിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയ നാലു സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെ ഗാന്ധിനഗ൪ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.