സാമൂഹിക സുരക്ഷാ പെന്‍ഷന്‍; ജില്ലയില്‍ 29.84 കോടി വിതരണം ചെയ്തു

ആലപ്പുഴ: ജില്ലയിൽ ഈ സാമ്പത്തികവ൪ഷം 29.84 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്തതായി കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു.
പഞ്ചായത്തുകളിൽ 26,41,67,996 രൂപയും നഗരസഭകളിൽ 3,42,16,900 രൂപയുമാണ് നൽകിയത്. വാ൪ധക്യകാല-വിധവ-വികലാംഗ പെൻഷനുകൾ, അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ, വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഓണത്തിനുമുമ്പ് നൽകേണ്ട പെൻഷൻ കഴിഞ്ഞ 16നുമുമ്പ് എല്ലാ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ലഭ്യമാക്കി. ഈമാസം മാത്രം പഞ്ചായത്തുകൾക്ക് 16,98,66,999 രൂപ വിതരണത്തിന് നൽകി.
നഗരസഭകൾക്ക് 2,53,42,900 രൂപയാണ് നൽകിയത്. വിനിയോഗ സ൪ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കലക്ട൪ സെക്രട്ടറിമാ൪ക്ക് നി൪ദേശം നൽകിയിരുന്നു.
ഇതിനെ  തുട൪ന്നാണ് തദ്ദേശസ്വയംഭരണ അധികൃത൪ തുക വിതരണം ഊ൪ജിതമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.