ഗുണനിലവാരം കുറഞ്ഞ പാല്‍ കണ്ടെത്തി

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് കലക്ടറേറ്റ് അങ്കണത്തിൽ ക്ഷീരവികസന വകുപ്പ് സജ്ജമാക്കിയ പാൽ ഗുണനിലവാര പരിശോധനാ ലാബ് വഴി ഗുണനിലവാരം കുറഞ്ഞ പാൽ കണ്ടെത്തി.
 വാഗമൺ, ഗോകുലം ബ്രാൻഡ് പാലുകളിൽ കൊഴുപ്പിൻെറ അളവും കൊഴുപ്പിതര ഖരപദാ൪ഥത്തിൻെറ അളവും നിയമപ്രകാരം വേണ്ടതിലും കുറവാണെന്നാണ് കണ്ടെത്തിയത്. അക്ഷയ എന്ന ബ്രാൻഡിൽ ഗ്ളൂക്കോസ് ചേ൪ത്ത് കൃത്രിമ ഗുണനിലവാരം വരുത്തുന്നതായും കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരം വരെ പരിശോധനാകേന്ദ്രം പ്രവ൪ത്തിക്കും. കൂടുതൽ വിവരത്തിന് ക്വാളിറ്റി കൺട്രോൾ ഓഫിസറുമായി (ഫോൺ: 9495352085) ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.