അപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിളിന് തീവെച്ചു

എടവനക്കാട്: അപകടത്തിൽപ്പെട്ട മോട്ടോ൪ സൈക്കിൾ തീവെച്ച് നശിപ്പിച്ചു.  ഞായറാഴ്ച രാത്രി 8.30 ന് എടവനക്കാട് ഫെഡറൽ ബാങ്കിന് സമീപമുണ്ടായ അപകടത്തിൽപ്പെട്ട ബൈക്കാണ് തിങ്കളാഴ്ച രാവിലെ കത്തിയ നിലയിൽ കണ്ടെത്തിയത്.
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തായാട്ട് പറമ്പിൽ രതീഷിന് (46) പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ട ശേഷം പെട്രോൾ ടാങ്ക് തുറന്ന് തീ കൊടുത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഞാറക്കൽ പൊലീസാണ് കേസന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.