പോക്കറ്റടി: അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: പോക്കറ്റടി കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബിഹാ൪ സ്വദേശികളായ അക്ബ൪ (18), രാജേഷ് (24) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദ സാഹചര്യത്തിൽ എറണാകുളം വാക്വേയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം പുറത്തായത്. കഴിഞ്ഞ 25 ന് എളമക്കര സ്വദേശി വിനീത് ജോ൪ജിൻെറ പോക്കറ്റിൽ നിന്ന് പഴ്സ് എടുക്കാൻ ശ്രമിച്ചത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.