പൈപ്പ് ലൈനില്‍ മണ്ണെണ്ണ കലര്‍ന്ന വെള്ളം

കളമശേരി: വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിൽനിന്ന് മണ്ണെണ്ണ കല൪ന്ന വെള്ളം എത്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. കൊച്ചി യൂനിവേഴ്സിറ്റി റോഡിന് സമീപത്തെ അറഫാ നഗറിലെ അഞ്ച് വീടുകളിലാണ് മണ്ണെണ്ണ കല൪ന്ന വെള്ളം എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മണ്ണെണ്ണയുടെ ഗന്ധവും രുചിയും വെള്ളത്തിൽ അനുഭവപ്പെടാൻ തുടങ്ങിയത്. തുട൪ന്ന് വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ പി.കെ. സുധയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി പരിശോധന നടത്തി വെള്ളത്തിൻെറ സാമ്പിൾ ശേഖരിച്ചു. കൂടാതെ, നഗരസഭാ ചെയ൪മാൻ ജമാൽ മണക്കാടൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ൪, വാ൪ഡ് കൗൺസില൪ ഷാജി കടപ്പള്ളി, സ്റ്റേഷൻ എസ്.ഐ എം.പി. ലത്തീഫ് എന്നിവ൪ വീടുകളിൽ എത്തിയിരുന്നു. ഈ പരിസരത്ത് കുഴൽക്കിണ൪ നി൪മാണത്തിനായി പൊതുടാപ്പിൽനിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം എടുത്തിരുന്നതായി ഉദ്യോഗസ്ഥ൪ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കുഴൽക്കിണ൪ നി൪മാണത്തിനിടെ മണ്ണെണ്ണ തിരികെ ഹോസിലൂടെ പൈപ്പ് ലൈനിൽ കയറിയതാകാ മെന്ന് അവ൪ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.