വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്

വാടാനപ്പള്ളി: ദേശീയപാത 17ൽ തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപം ഓട്ടോയും ആപ്പയും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഒമ്പത് പേ൪ക്ക് പരിക്കേറ്റു. വാടാനപ്പള്ളി കളപ്പുരക്കൽ മുഹമ്മദ് (55), ഭാര്യ നദീറ (45), മക്കളായ ഷാജിത (25), സബിത (24), കളപ്പുരക്കൽ മുഹമ്മദ് ഷരീഫിൻെറ മകൾ തസിംഫാത്തിമ (ഒന്നര), അലിയുടെ മകൻ ആബിദ് (മൂന്ന്), കളപ്പുരക്കൽ അബ്ദുല്ലകുട്ടിയുടെ മകൾ അമീറ (21), ആപ്പയുടെ ഡ്രൈവ൪ തൃപ്രയാ൪ ചാലക്കൽ ജോസഫ് (58), ഓട്ടോ ഡ്രൈവ൪ വാടാനപ്പള്ളി ചിലങ്ക മുനമ്പുള്ളി സുധീ൪ (35) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവ൪ത്തക൪ തൃശൂ൪ വെസ്റ്റ്ഫോ൪ട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീറയുടെയും സുധീറിൻെറയും പരിക്ക് ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ഓട്ടോയും ആപ്പയും തൃപ്രയാ൪ ഭാഗത്തെക്കും കാ൪ വാടാനപ്പള്ളി ഭാഗത്തേക്കുമായിരുന്നു പോയിരുന്നത്. ടയ൪ പൊട്ടിയതോടെ കാ൪ നിയന്ത്രണം വിട്ട് ഓട്ടോയിലും ആപ്പയിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ആപ്പ സ്കൂൾ മതിലും ഇടിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന കുടുംബം തൃപ്രയാറിൽ വിവാഹ ചടങ്ങിന് പോകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.