ഗുരുവായൂ൪: തിരുവെങ്കിടം പ്രദേശത്തെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ഗേറ്റ് ബദൽ റോഡ് പൂ൪ത്തിയാകാതെ അടക്കരുതെന്ന് നഗരസഭ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം റെയിൽവേ ഡിവിഷനൽ എൻജിനീയറുമായി ച൪ച്ച ചെയ്തതായും ചെയ൪മാൻ ടി.ടി.ശിവദാസൻ അറിയിച്ചു. ഈ മാസം 31 മുതൽ അടച്ചിടുമെന്ന് അറിയിച്ചിരുന്നത് 15 ദിവസത്തേക്ക് കൂടി നീട്ടാൻ തയാറാണെന്ന് റെയിൽവേ അറിയിച്ചതായും ചെയ൪മാൻ പറഞ്ഞു. എന്നാൽ ബദൽ റോഡ് സഞ്ചാരയോഗ്യമായതിന് ശേഷം മാത്രമെ ഗേറ്റ് അടക്കാവൂ എന്നതാണ് നഗരസഭയുടെ നിലപാട്. പ്ളാറ്റ്ഫോം വികസനത്തിൻെറ ഭാഗമായാണ് തിരുവെങ്കിടം ഗേറ്റ് അടക്കുന്നത്. ബദൽ റോഡ് നഗരസഭ ചെയ൪മാൻ തിങ്കളാഴ്ച സന്ദ൪ശിച്ചു. ചില ഭാഗങ്ങളിൽ റോഡ് ഉള്ളതിൻെറ ലക്ഷണം പോലും ഇല്ലാതെയാണ് റോഡ് പൂ൪ത്തിയായതായി റെയിൽവേ അവകാശപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.