സ്കൂളിന്‍െറ മേല്‍ക്കൂര തകര്‍ന്നു വീണു

താനൂ൪: തയ്യാല എസ്.എസ്.എം ഹയ൪സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടത്തിൻെറ മേൽക്കൂര തക൪ന്നു വീണു.
തിങ്കളാഴ്ച പകൽ 12നാണ് സംഭവം. ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൻെറ മേൽക്കൂരയാണ് തക൪ന്നത്. സ്കൂൾ അവധിയായതിനാൽ ആളപായം ഉണ്ടായില്ല. കെട്ടിടം ജീ൪ണാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു. രണ്ട് ക്ളാസുകൾ ഈ കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. ഉച്ചയോടെ പെയ്ത മഴയിലാണ് കെട്ടിടം പൊളിഞ്ഞു വീണത്. വിദ്യാ൪ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.