ആഭരണങ്ങള്‍ക്ക് നിറം കൂട്ടാമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടുന്ന ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

കാഞ്ഞങ്ങാട്: സ്വ൪ണാഭരണങ്ങൾക്ക് നിറം കൂട്ടിത്തരാമെന്നുപറഞ്ഞ് പ്രത്യേകതരം ദ്രാവകത്തിൽ മുക്കിയെടുത്ത് സ്വ൪ണം തട്ടിയ രണ്ട് ബിഹാ൪ സ്വദേശികളെ ഹോസ്ദു൪ഗ് പൊലീസ് അറസ്റ്റ് ചെയ്തു.ദീപക് യാദവ് (32), അരവിന്ദ്കുമാ൪ (32) എന്നിവരാണ് അറസ്റ്റിലായത്.
എസ്.ടി.യു നേതാവും ഓട്ടോ ഡ്രൈവറുമായ കരീം കുശാൽനഗറിൻെറ ഭാര്യ ഫസീനയിൽനിന്ന് പണം തട്ടിയതിനെതുട൪ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പാത്രങ്ങൾ വൃത്തിയാക്കുന്ന പൊടി വിൽക്കാനാണ് ഇരുവരും വീട്ടിലെത്തിയത്. പാത്രം വെളുപ്പിച്ചുകൊടുത്ത്, വീട്ടുകാരെ വിശ്വാസത്തിലെടുത്ത സംഘം സ്വ൪ണാഭരണങ്ങൾക്ക് നിറം കൂട്ടിക്കൊടുക്കുമെന്ന് പറഞ്ഞു. തുട൪ന്നാണ് ഫസീനയുടെ ആറുപവൻ സ്വ൪ണമാലയും മൂന്നുപവൻെറ പാദസരവും വാങ്ങി ഒരു ദ്രാവകത്തിൽ ഇട്ടശേഷം മഞ്ഞപ്പൊടിയിൽ മുക്കി കടലാസിൽ പൊതിഞ്ഞുനൽകിയത്. അൽപം കഴിഞ്ഞ് നോക്കിയാൽ മതിയെന്നുപറഞ്ഞ് രണ്ടുപേരും പണവും വാങ്ങി സ്ഥലംവിട്ടു. എന്നാൽ, സ്വ൪ണമാല പരിശോധിച്ചപ്പോൾ തൂക്കം കുറഞ്ഞതായി തോന്നി. പിന്നീട് ജ്വല്ലറിയിൽ കൊണ്ടുപോയി തൂക്കിനോക്കിയപ്പോഴാണ് രണ്ട് ആഭരണങ്ങളുടെയും തൂക്കം കുറഞ്ഞതായി വ്യക്തമായത്.
അതിനിടെയാണ് ശനിയാഴ്ച രാവണേശ്വരം മാക്കിയിലെ വീട്ടിൽ മാലക്ക് നിറം നൽകാമെന്നുപറഞ്ഞ് എത്തിയത്. എന്നാൽ, ആഭരണങ്ങൾ കഴുകിയശേഷം പൊതിഞ്ഞുനൽകിയ ഉടൻ തന്നെ സംശയം തോന്നിയ വീട്ടമ്മ മാല തുറന്നുനോക്കിയപ്പോൾ തൂക്കംകുറഞ്ഞതായി മനസ്സിലായി. ഇതിനിടെ തട്ടിപ്പ് പുറത്തായെന്ന് മനസ്സിലാക്കിയ ബിഹാ൪ സ്വദേശികൾ ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാ൪ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.കുശാൽനഗറിലെ വീട്ടിലെത്തി തട്ടിപ്പ് നടത്തിയത് ഇതേ സംഘം തന്നെയാണെന്ന് കരീമിൻെറ ഭാര്യ ഫസീന തിരിച്ചറിഞ്ഞതോടെയാണ് ഇവരുടെ പരാതിയിൽ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.