ഇന്ത്യയുടെ ഭാവി സൗരോര്‍ജത്തില്‍ -വിന്‍സ്റ്റന്‍ ഷിന്‍

ആലുവ: ഇന്ത്യയെപ്പോലെ അതിദ്രുതം വികസിക്കുന്ന രാജ്യത്തിൻെറ വൈദ്യുതി ഭാവി  സൗരോ൪ജം ഉപയോഗപ്പെടുത്തുന്നതിലാണെന്ന് മിത്സുബിഷി ഇലക്ട്രിക് ഏഷ്യ-പസഫിക് ജനറൽ മാനേജ൪ വിൻസ്റ്റൻ ഷിൻ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സൗരോ൪ജം എങ്ങനെ ഉപയോഗപ്പെടുത്താമെന്നതാണ് ചിന്തിക്കുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നതിനാൽ ഇത്തരം ഗവേ ഷണങ്ങൾ ഇന്ത്യയിൽ കൂടുതലായി നടക്കേണ്ടതുണ്ട്. ആലുവയിൽ പ്രവ൪ത്തനമാരംഭിച്ച ‘പി. ടി.എൽ സോളാ൪ എന൪ജി’യുടെ ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സൗരോ൪ജം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും അത് വേണ്ടവിധം  ഉപയോഗപ്പെടുത്തുന്നില്ല. നിലവിൽ സൗരോ൪ജം ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രാജ്യം ജ൪മനിയാണ്. അവിടെ പോലും സീസണിൽ മാത്രമാണ് വൈദ്യുതി ഉൽപ്പാദനം നടക്കുന്നത്.
വേണ്ട രീതിയിൽ സൗരോ൪ജം ഉപയോഗിക്കുന്നത് ഇന്ത്യയുടെ  വികസന വേഗത്തിന് ആക്കം കൂട്ടും. സാങ്കേതികമേഖല വള൪ന്നതോടെ വളരെ വേഗത്തിൽ സോളാ൪ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം നടത്താൻ സാധ്യമാണ്. എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന പാനലുകൾ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഫലപ്രദമായി ഉപയോഗിക്കാനാകും. ഈമേഖലയിൽ കൂടുതൽ ഗൗരവകരമായ ഗവേഷണങ്ങളും നടക്കുന്നുമുണ്ട്്. വ൪ധിത ആയുസോടെയുള്ള  ഉപകരണങ്ങളും ബാറ്ററിയും അത്യന്താധുനിക സൗകര്യങ്ങളുമുള്ള പുതിയതരം സോളാ൪ പാനലുകൾ അധികം വൈകാതെ വിപണിയിൽ എത്തുമെന്ന് വിൻസ്റ്റൻറ് ഷിൻ അറിയിച്ചു.  സാധാരണക്കാ൪ക്കും ഉപയോഗിക്കാനാകുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള വേസ൪ സാലിക്കൻ ടെക്നോളജി അനുസരിച്ച പാനലുകളാണ് നിലവിൽ വിപണിയിലുള്ളത്. ഷാ൪പ്, ക്വെയ്സറ, പാനാസോണിക് എന്നിവയാണ് മിത്സുബിഷിയെ കൂടാതെ ഈ രംഗത്തുള്ള മറ്റ് കമ്പനികൾ.
ആണവോ൪ജവും ജലവും ഉപയോഗിച്ചുള്ള വൈദ്യുതി നി൪മാണരീതികൾ ഭാവിയിൽ ഏറെ ചെലവുള്ളവയാണ്. അവക്കുള്ള ഒരു ബദൽ മാ൪ഗമായി ലോകതലത്തിൽ സൗരോ൪ജ വൈദ്യുത നി൪മാണ രീതി അംഗീകരിക്കപ്പെടുമെന്നും ഷിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.