കുടുംബശ്രീ പ്രവര്‍ത്തനം നേരിട്ടറിയാന്‍ ദക്ഷിണാഫ്രിക്കന്‍ സംഘം മട്ടാഞ്ചേരിയിലെത്തി

മട്ടാഞ്ചേരി: കുടുംബശ്രീ പ്രവ൪ത്തനങ്ങൾ നേരിട്ടറിയാൻ ദക്ഷിണാഫ്രിക്കൻ സംഘം മട്ടാഞ്ചേരിയിലെത്തി. ദക്ഷിണാഫ്രിക്കൻ വാണിജ്യ- വ്യവസായ മന്ത്രി എലിസബത്ത് താബത്തേയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂൾ ഹാളിലാണ് കുടുംബശ്രീ വനിതകളുമായി കൂടിക്കാഴ്ച നടത്തിയത്.
വൈകുന്നേരം മൂന്നോടെ എത്തിയ സംഘത്തെ വനിതകളുടെ ശിങ്കാരിമേളത്തോടെയാണ് കുടുംബശ്രീ അംഗങ്ങൾ വരവേറ്റത്. തുട൪ന്ന് സംഘം ഓരോ കുടുംബശ്രീ യൂനിറ്റുകളുടെയും ഉൽപ്പന്നങ്ങളെക്കുറിച്ചും അവ ഉണ്ടാക്കുന്ന സാങ്കേതിക വശങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.കഴിഞ്ഞ മാ൪ച്ചിലും ദക്ഷിണാഫ്രിക്കയിൽ നിന്നും ആറംഗ ഉന്നതതല സംഘം കേരളത്തിൽ എത്തിയിരുന്നു.
കേരളത്തിലെയും ദക്ഷിണാഫ്രിക്കയിലേയും സാംസ്കാരിക പൈതൃകം സാമ്യമേറിയതാണെന്നും കേരളത്തിലെ കുടുംബശ്രീ പ്രവ൪ത്തനം ഏറെ ശ്ളാഘനീയമാണെന്നും ദക്ഷിണാഫ്രിക്കൻ വാണിജ്യ മന്ത്രി എലിസബത്ത് തബത്തേ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകൾക്കിടയിൽ ചെറുകിട, കുടിൽ വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് ഈ സന്ദ൪ശനം ഉപകാരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചേംബ൪ പ്രസിഡൻറ് പ്രകാശ് ജയിംസ് അധ്യക്ഷത വഹിച്ചു. ദക്ഷിണാഫ്രിക്കൻ കോൺസൽ ജനറൽ ഫുലേമലേഫാൻ, ചേംബ൪ സെക്രട്ടറി എസ്. രാമകൃഷ്ണൻ, കുടുംബശ്രീ വൈസ് പ്രസിഡൻറ് സിജി മാത്യു എന്നിവ൪ സംസാരിച്ചു.
ദക്ഷിണാഫ്രിക്കൻ സംഘത്തിനായി കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ നാടോടി നൃത്തവും സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.