പനമരം: കിടത്തി ചികിത്സ പേരിലൊതുക്കിയതോടെ അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽനിന്ന് രോഗികൾ അകലുന്നു. അധികൃതരുടെ അനാസ്ഥയാണ് ഐ.പി താളംതെറ്റാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
പുരുഷ, വനിതാ വാ൪ഡുകളിലായി ഇരുപതിലേറെ കട്ടിലുകളാണ് പൊടിപിടിച്ചു കിടക്കുന്നത്. സ്ത്രീ വാ൪ഡിൽ ചില ദിവസങ്ങളിൽ പേരിനൊരു രോഗിയെ കിടത്താറുണ്ട്. സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് ഡോക്ട൪മാ൪ ആശുപത്രിയിലുണ്ടെന്ന് പറയുന്നു. ഒ.പിയിലെത്തുന്ന രോഗികളെ മരുന്ന് കൊടുത്ത് പറഞ്ഞുവിടുകയാണ് പതിവ്. മൂന്നുവ൪ഷം മുമ്പ് തുടങ്ങിയ ഫിസിയോതെറപ്പി യൂനിറ്റ് ഇപ്പോൾ കാര്യക്ഷമമല്ല. ഇവിടെ ചികിത്സക്കെത്തുന്നവരെ ഐ.പിയിൽ കിടത്താറുണ്ടായിരുന്നു. ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഫിസിയോതെറപ്പി യൂനിറ്റിൽ അനാഥമാണ്.
ഒ.പി പ്രവ൪ത്തിക്കുന്ന കെട്ടിടത്തിലാണ് ഫാ൪മസി, സൂപ്രണ്ടിൻെറ ഓഫിസ്, ഫിസിയോതെറപ്പി, ലബോറട്ടറി എന്നിവയൊക്കെ. ഒ.പി, ഫാ൪മസി എന്നിവക്ക് മുന്നിൽ രോഗികൾ കൂടി നിൽക്കുന്നതോടെ ഈ കെട്ടിടത്തിൽ നിന്നുതിരിയാൻ ഇടമില്ലാതാകുന്നു. ഫാ൪മസിയെങ്കിലും വേറെ കെട്ടിടത്തിലേക്ക് മാറ്റിയാൽ രോഗികൾക്കാശ്വാസമാകും. ആശുപത്രി തുടങ്ങിയ കാലംമുതൽ കുടിവെള്ള പ്രശ്നം അലട്ടുന്നുണ്ട്. കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് അഞ്ചുവ൪ഷം മുമ്പ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചിരുന്നു. തൊട്ടടുത്ത പ്രീമെട്രിക് ഹോസ്റ്റലിലെ കിണറിൽനിന്നാണ് ഇപ്പോഴും ആശുപത്രിയിലേക്ക് കുടിവെള്ളമെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.