ലീഗല്‍ മെട്രോളജി പരിശോധന: അഞ്ചു കടകള്‍ക്കെതിരെ നടപടി

കൊയിലാണ്ടി: ലീഗൽ മെട്രോളജി വകുപ്പ് ഓണത്തിന് മുന്നോടിയായി താലൂക്കിൻെറ വിവിധ ഭാഗങ്ങളിലെ വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പേരാമ്പ്രയിൽ തുണിക്കടകൾ, പച്ചക്കറി മാ൪ക്കറ്റ്, മീൻമാ൪ക്കറ്റ്, മറ്റുവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.  കൊയിലാണ്ടി ലീഗൽ മെട്രോളജി ഇൻസ്പെക്ട൪മാരായ കെ. ഷാജി൪, ടി.പി. റമീസ്, ഇൻസ്പെക്ട൪ അസിസ്റ്റൻറുമാരായ പി. വിജയകുമാ൪, പി.കെ. ഭവേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 0495 2374203.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.