ആലപ്പുഴ: ഓണക്കാലത്തെ പ്രത്യേക പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളിൽ പൊലീസ്-എക്സൈസ്-റവന്യൂ വകുപ്പുകൾ നടത്തിയ സംയുക്ത റെയ്ഡുകളിൽ 108പേരെ അറസ്റ്റ് ചെയ്തു.അരൂ൪, തൈക്കാട്ടുശേരി, ചെത്തി, അ൪ത്തുങ്കൽ, പൊന്നാട്, മണ്ണഞ്ചേരി, പുന്നമട, പുന്നപ്ര, തലവടി, എടത്വ, നീലംപേരൂ൪, തിരുവൻവണ്ടൂ൪, പാണ്ടനാട്, എണ്ണക്കാട്, ചെന്നിത്തല, വാഴക്കൂട്ടം കടവ്, കരിപ്പുഴ, കണ്ണമംഗലം, കുറത്തികാട്, ആദിക്കാട്ടുകുളങ്ങര, ഐരാണക്കുഴി, വള്ളികുന്നം, ചൂരനാട്, കൃഷ്ണപുരം, മുതുകുളം, പുതുപ്പള്ളി, രാമഞ്ചേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം എന്നിവിടങ്ങളിലെ 124 അബ്കാരി കേസുകളിലും അഞ്ച് മയക്കുമരുന്ന് കേസുകളിലുമാണ് നടപടി.
ഈ കേസുകളിൽനിന്നായി 439 മയക്കുമരുന്ന് ആംപ്യൂളുകളും 15 ലിറ്റ൪ സ്പിരിറ്റും 49 ലിറ്റ൪ ചാരായവും 2727 ലിറ്റ൪ കോടയും 322 ലിറ്റ൪ വിദേശമദ്യവും 123 ലിറ്റ൪ അരിഷ്ടവും ഏഴ് വാഹനങ്ങളും കണ്ടെടുത്തു. ഓണം സ്പെഷൽ ഡ്രൈവിൻെറ ഭാഗമായി സംയുക്ത റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് വിവരം ലഭിക്കുന്നവ൪ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ആലപ്പുഴ എക്സൈസ് കൺട്രോൾ റൂമിൽ വിവരം നൽകണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണ൪ പി.വി. മുരളികുമാ൪ അറിയിച്ചു. എക്സൈസ് കൺട്രോൾ റൂം നമ്പ൪: 0477-2252049, ഡെപ്യൂട്ടി എക്സൈസ് കമീഷണ൪, ആലപ്പുഴ ഫോൺ:9447178056.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.