ജീവിതവഴിയില്‍ തനിച്ചായവര്‍ ഒത്തുചേര്‍ന്നു

ആലുവ: ദാമ്പത്യജീവിതത്തിൻെറ ആദ്യ വ൪ഷങ്ങളിൽ തന്നെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് തനിച്ചായവരുടെ ഒത്തുചേരൽ നൊമ്പരത്തിൻെറ തീരാക്കനലായി. ഐ.എം.എ മധ്യകേരള, സെൻറ് സേവ്യേഴ്സ് എൻ.എസ്.എസ് യൂനിറ്റ്, കേരള ആക്ഷൻ ഫോഴ്സ്, അൻവ൪ പാലിയേറ്റിവ് കെയ൪, ജനസേവ, ഫാക്ട് സോഷ്യൽ സ൪വീസ് ഫോറം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സെൻറ് സേവ്യേഴ്സ് ഓഡിറ്റോറിയത്തിൽ  നടന്ന ജില്ലാ വിധവാ സംഗമത്തിൽ നിരവധി സ്ത്രീകൾ അനുഭവങ്ങൾ പങ്കുവെക്കാനെത്തി.
ചടങ്ങ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിധവകൾ സാമ്പത്തികമായും സാമൂഹികമായും സ്വയംപര്യാപ്തരാവേണ്ടത് ആധുനിക സമൂഹത്തിൻെറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആലുവ അൻവ൪ ആശുപത്രിയുടെ മേൽനോട്ടത്തിലുള്ള വിധവ വെൽഫെയ൪ ഫോറവുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന വിധവകളാണ് ഒത്തുചേ൪ന്നത്. പൊന്നാനി സ്വദേശിനി 19 കാരി ഫാത്തിമ മുതൽ 92 കാരി വൈപ്പിൻ സ്വദേശിനി കാളി വരെ വിരഹത്തിൻെറ വേദനകൾ പങ്കുവെക്കാനെത്തി. 820 ൽഅധികം വിധവകളാണ് സംഗമത്തിൽ പങ്കെടുത്തത്.
കാൻസ൪ ബാധിച്ച് മരിച്ചവരുടെ ഭാര്യമാ൪ക്കായാണ് അൻവ൪ ആശുപത്രിയുടെ മേൽനോട്ടത്തിൽ 2007 ൽ വിധവാ വെൽഫെയ൪ ഫോറം  രൂപംകൊണ്ടത്. ജീവിതത്തിൽ ആശയറ്റവ൪ക്ക് തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി നിരവധി തൊഴിലധിഷ്ഠിത പരിപാടികളും ഫോറം നടത്തുന്നുണ്ട്. ആഭരണ നി൪മാണം, കളിപ്പാട്ട നി൪മാണം, ഡിറ്റ൪ജൻറ് നി൪മാണം തുടങ്ങിയ തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം വിധവകൾക്കായി പലിശരഹിത ബാങ്കുകളും പ്രവ൪ത്തിക്കുന്നു. അയൽ ജില്ലകളിലും ശാഖകൾ രൂപവത്കരിക്കാൻ തീരുമാനമായിട്ടുണ്ട്. ബീന അലിയാണ് ഫോറം പ്രസിഡൻറ്. ലില്ലി ജോയി സെക്രട്ടറി.  എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച അൻവ൪ ആശുപത്രിയിലെ ഓഫിസിൽ ഇവ൪ യോഗം ചേരും.
ചടങ്ങിൽ ഡോ. ടോണി ഫെ൪ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ബാബു, മധ്യകേരള പ്രസിഡൻറ് ഡോ. എൻ. മധു, സെൻറ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ സി. റീത്ത, ജോസ് മാവേലി, ജോബി തോമസ്, ഡോ. രാജി ജോസഫ്, എ.എസ്. രവി ചന്ദ്രൻ, എ.എം. അബ്ദുൽ കരീം, അഡ്വ. പുഷ്പദാസ്, അസി സൽബാബ് എന്നിവ൪ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മാതൃകാ പ്രവ൪ത്തനം കാഴ്ചവെച്ച വിധവകളെ ചടങ്ങിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.