കൊച്ചി: വാടകമുറിയിലെ താമസക്കാരുടെ മൊബൈൽഫോൺ മോഷ്ടിച്ച അസം സ്വദേശി പിടിയിലായി. അസം നാഗോൺ ജില്ലയിലെ ബഗോറികറി സ്വദേശി മൊഹിബു൪റഹ്്മാനാണ്(23) അറസ്റ്റിലായത്.
എം.ജി റോഡ് അബാദ് പ്ളാസയിലെ ജീവനക്കാരനായ ബിജുകുമാറിൻെറയും സുഹൃത്ത് ജയ്ഫൻെറയും മൊബൈൽ ഫോണുകളാണ് കാരിക്കാമുറി ചന്ദ്രിക ബിൽഡിങ്ങിന് എതി൪വശത്തെ കെട്ടിടത്തിലെ വാടകമുറിയിൽ നിന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി കെ.എസ.്ആ൪.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട മൊഹിബു൪ റഹ്്മാനെ എസ.് ഐ അനന്തലാലിന്റെനേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.