പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച ലോ കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കൊച്ചി: കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച ഏഴ് ലോകോളജ് വിദ്യാ൪ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
 ഹെൽമറ്റ് ധരിക്കാതെ മദ്യലഹരിയിൽ ബൈക്കോടിച്ച ചെറായി ഗൗരീശ്വരം പെരുന്തേടത്ത് വീട്ടിൽ ശോഭിൻകുമാ൪ എന്ന വിദ്യാ൪ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഏഴോളം ലോ കോളജ് വിദ്യാ൪ഥികൾ പൊലീസ് ജീപ്പ് തടഞ്ഞ് ഇയാളെ മോചിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന പൂണിത്തുറ  കാരണക്കോടം ആശാരിപ്പറമ്പിൽ സജിത് ബോസിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവ൪ ഓടി രക്ഷപ്പെട്ടു.
അന്യായമായി സംഘം ചേ൪ന്ന് പൊലീസിനെ തടഞ്ഞതിനും ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തിയതിനും ഇവ൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസിനെ വിളിച്ചുവരുത്തിയത് കോളജിലെ വാച്ച്മാനാണെന്ന് ആരോപിച്ച് ഇയാളെ ഉപദ്രവിച്ച വിദ്യാ൪ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോ കോളജ് വിദ്യാ൪ഥികളുടെ മദ്യപാനത്തിനും അഴിഞ്ഞാട്ടത്തിനുമെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.