ചാലക്കുടിയില്‍ ബസ്തൊഴിലാളി സംഘര്‍ഷം, മിന്നല്‍പണിമുടക്ക്

ചാലക്കുടി: ചാലക്കുടിയിൽ  മിന്നൽ പണിമുടക്ക് നടത്തിയതിനെച്ചൊല്ലി ഇരുവിഭാഗം ബസ് തൊഴിലാളികൾ തമ്മിൽ സംഘ൪ഷം.തൊഴിലാളികളെ നീക്കം ചെയ്യാൻ ശ്രമിച്ച എസ്.ഐക്ക് പരിക്ക്.ഇതത്തേുട൪ന്ന് നാല് ബസ്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ചാലക്കുടി ബസ് സ്റ്റാൻഡിൽ മുന്നറിയിപ്പില്ലാതെ ഒരു വിഭാഗം  തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
പണിമുടക്കിന് അനുകൂലിക്കാത്ത ബസുകളെ പണിമുടക്കനുകൂലികൾ തടഞ്ഞു. ഇതേ ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടക്കവേ  പൊലീസ് സ്ഥലത്തെത്തി. തടഞ്ഞ ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ്  എസ്.ഐ പി. ലാൽകുമാറിൻെറ കൈക്ക് പരിക്കേറ്റത്. അഡീഷനൽ എസ്.ഐ സി.വി. സുരേഷിൻെറ ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സ്വകാര്യ ബസ് ജീവനക്കാരായ താഴേക്കാട് കണക്കുംകട സുരേഷ് (31), സാമ്പാളൂ൪ മാടപ്പിള്ളി ഷിജോ (32), പുല്ലൂ൪ പൊഴേലിപറമ്പിൽ ജെഫിൻ (24), കാതിക്കുടം തേലേക്കാട്ട് ജോഷി (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് നടന്ന മധ്യസ്ഥ ച൪ച്ചകളിലാണ് ബസുകൾ ഓട്ടം തുടങ്ങിയത്. ഇതിനിടെ ഏതാനും സമയം ബസ് സ൪വീസുകൾ മുടങ്ങി. കഴിഞ്ഞ ദിവസം സമയക്രമം സംബന്ധിച്ച് തൊഴിലാളികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ബസുടമകൾ വിഷയം ഏറ്റുപിടിച്ചു. ഇവ൪ തമ്മിലുണ്ടായ സംഘ൪ഷത്തെത്തുട൪ന്ന് ബസുടമകളായ തുമ്പാക്കോട് പുളിക്കൽ ഷോബി, പുലാനി മാടാനി വിൻസൻറ് എന്നിവ൪ക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.  കഴിഞ്ഞ ദിവസം ഒരു വിഭാഗം തൊഴിലാളികൾ പന്തംകൊളുത്തി  പ്രകടനം നടത്തി. പ്രകടനക്കാ൪ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് മറു വിഭാഗം ആരോപിച്ചു.ഈ കാരണത്തിലാണ് ശനിയാഴ്ച   പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന് ആഹ്വാനം ചെയ്തവ൪ രാവിലെ 11വരെ സ൪വീസ് നടത്തിയില്ല. പിന്നീട് പൊലീസ് ഇടപ്പെട്ടാണ് സ൪വീസ് പുനരാരംഭിച്ചത്. അറസ്റ്റിലായ സുരേഷിനെ കോടതി റിമാൻഡ് ചെയ്തു. ബാക്കി മൂന്നുപേരെ ജാമ്യത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.