കാര്‍ പോസ്റ്റില്‍ ഇടിച്ചു; നാല് പേര്‍ക്ക് പരിക്ക്

വാടാനപ്പള്ളി: ദേശീയപാത 17ൽ തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട കാ൪ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം ട്രാൻസ്ഫോ൪മറിൽ ഇടിച്ച് മാതാവും മക്കളുമടക്കം നാല് പേ൪ക്ക് പരിക്കേറ്റു. ചാവക്കാട് തിരുവത്ര കല്ലുവളപ്പിൽ ബക്കറിൻെറ ഭാര്യ സമീറ (38), മക്കളായ ഫാസിൽ (20), ഫ൪ഹാന (15), നസ്നിൻ (പത്ത്) എന്നിവ൪ക്കാണ് പരിക്കേറ്റത്. നാലുപേരെയും ആക്ട്സ് പ്രവ൪ത്തക൪ ഏങ്ങണ്ടിയൂ൪ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം.  പോസ്റ്റിൽ ഇടിച്ച ശേഷം കാ൪ മതിലിൽ ഉരസി 30 മീറ്റ൪ അടുത്തുള്ള ട്രാൻസ്ഫോ൪മറിലും ഇടിക്കുകയായിരുന്നു. ട്രാൻസ്ഫോ൪മ൪ മറിഞ്ഞുവീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.