കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി

കുന്നംകുളം: കളഞ്ഞുകിട്ടിയ പഴ്സിലെ  15,000 രൂപയും സ്വ൪ണമോതിരവും പൊലീസിലേൽപിച്ച്  ഓട്ടോ ഡ്രൈവ൪ മാതൃകയായി.
ഗുരുവായൂ൪ റോഡ് ഓട്ടോ റിക്ഷാ പാ൪ക്കിലെ പോ൪ക്കുളം സ്വദേശി കൂളിയാട്ടിൽ രതീഷ് ആണ്  റോയൽ ആശുപത്രിക്ക് സമീപം റോഡിൽ വീണ് കിടന്നിരുന്ന പഴ്സ് കിട്ടിയ ഉടനെ  പൊലീസിലേൽപിച്ചത്.പഴ്സിനകത്തെ തിരിച്ചറിയൽ കാ൪ഡിൽ നിന്നും ഉടമസ്ഥനെ തിരിച്ചറിഞ്ഞു.
 വടക്കാഞ്ചേരി റോഡിൽ സ്വ൪ണകടയിൽ  സ്വ൪ണം വിറ്റ കാശുമായി  പണയം വെച്ചിരുന്ന മറ്റൊരു സ്വ൪ണം എടുക്കാൻ പോകുന്ന വഴിയാണ്  പഴ്സ് നഷ്ടപ്പെട്ടത്.
 സ൪ക്കിൾ ഇൻസ്പെക്ട൪ ബാബു കെ. തോമസിൻെറ സാന്നിധ്യത്തിൽ ഉടമയായ ചൊവ്വന്നൂ൪ പന്തല്ലൂ൪ സ്വദേശിനി മാങ്കടയിൽ വിലാസിനിക്ക് പഴ്സ് കൈമാറി. ഓട്ടോറിക്ഷ ഡ്രൈവറായ രതീഷിനെ ജനമൈത്രി പൊലീസ് ഉപഹാരം നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.