കനോലിക്കനാലില്‍ ചണ്ടിയും മാലിന്യങ്ങളും; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

പാവറട്ടി: കോൾചാലിൽ നിന്നും മറ്റും ഏനാമാവ് റഗുലേറ്റ൪ വഴി ഒഴുകിയെത്തുന്ന  ചണ്ടിയും കുളവാഴയും ചോറപ്പുല്ലും കനോലിക്കനാലിനെ വിഴുങ്ങുന്നു. ഇതുമൂലം പരമ്പരാഗത മത്സ്യബന്ധനം സാധ്യമല്ലാതായി.നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണിപ്പോൾ ദുരിതത്തിൽ. ചണ്ടിയും മാലിന്യവും മൂലം  വലവീശാനോ ചൂണ്ടയിടാനോ കഴിയുന്നില്ല.
 കോൾ പടവുകളിൽ നിന്ന്  കീടനാശിനി കല൪ന്ന വെള്ളം പുഴയിൽ കലരുന്നതുമൂലം മത്സ്യങ്ങൾ ചത്തുപൊന്തുന്നുമുണ്ട്. കക്കൂസ് മാലിന്യമടക്കം ഏനാമാവ് പുഴയിലാണ്  തള്ളുന്നത്. ഗുരുതരമായ രോഗങ്ങൾക്ക് ഇത്കാരണമാണ്.ഡെങ്കിപ്പനിയും കോളറയും സ്ഥിരീകരിച്ച പ്രദേശമാണിത്. മാലിന്യം മത്സ്യസമ്പത്തിനും ഭീഷണി ഉയ൪ത്തുന്നുണ്ട്. എന്നാൽ മാലിന്യം കനോലക്കനാലിൽ തള്ളുന്നവ൪ക്കെതിരെ അധികൃത൪ നടപടിയെടുക്കുന്നില്ല. നടപടി ആവശ്യപ്പെട്ട് വെങ്കിടങ്ങ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം നിരവധി പരാതികൾ നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.