ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഗുരുവായൂ൪:  കിഴക്കേ നട റെയിൽവേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തിരുവത്ര കല്ലിങ്കൽ ഷിഹാബുദ്ദീൻെറ കാറിനാണ് തീപിടിച്ചത്.  ഷിഹാബുദ്ദീൻ മാത്രമാണ് കാറിലുണ്ടായിരുന്നത്. അംബാസിഡ൪ കാറിൻെറ ബോണറ്റിൻെറ ഭാഗത്തു നിന്നാണ് തീ പട൪ന്നത്. നാട്ടുകാരും ഫയ൪ ഫോഴ്സും ചേ൪ന്ന് തീയണച്ചു. കാറിൽ നിന്ന് ഡീസൽ പരന്നൊഴുകിയതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് തീയണച്ചത്. എ.സിയുടെ കണ്ടൻസറിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.