നിര്‍ധന യുവതികളുടെ വിവാഹ പദ്ധതിക്ക് തുടക്കം

അലനല്ലൂ൪: മുണ്ടത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നി൪ധന യുവതികളുടെ വിവാഹ പദ്ധതിക്ക് തുടക്കമായി. ഒരു വ൪ഷത്തിനുള്ളിൽ മഹല്ല് പരിധിയിലെ പത്ത് യുവതികളുടെ വിവാഹം നടത്തും.
ആദ്യ വിവാഹം കഴിഞ്ഞ ദിവസം ജുമാമസ്ജിദിൽ നടന്നു. കാട്ടുകുളം ആനിയപറമ്പൻ ഖദീജയുടെ മകൾ ഫാത്തിമ സമീറയും കാരാകു൪ശ്ശി സ്വദേശി കനക്കുംപള്ളി മുഹമ്മദിൻെറ മകൻ ഉബൈദും വിവാഹിതരായി. കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങൾ മുഖ്യ കാ൪മികത്വം വഹിച്ചു. മഹല്ല് ഖാദി പി. മുഹമ്മദ് കുട്ടി ഫൈസി, പ്രസിഡൻറ് തച്ചംമ്പറ്റ അബ്ദുല്ല ഹാജി, സെക്രട്ടറി നറുകോട്ടിൽ ഹംസ മാസ്റ്റ൪, കൊടപ്പന മൊയ്തുട്ടി ഹാജി, തെക്കൻ ബഷീ൪, നാലകത്ത് അഷറഫ് ഹാജി എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.