കരിങ്കല്ലത്താണി: ആനമങ്ങാട് എടത്തറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ സഹോദരങ്ങളിലൊരാളുടെ ജീവൻ നഷ്ടമായത് ആശുപത്രിയിലെത്തിക്കാൻ ആരും തയാറാവാത്തതിനാൽ.
മുഹമ്മദ് ഹാരിസ് (20), സഹോദരി റബ്ന (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 15 മിനിറ്റ് ഇവ൪ റോഡിൽ രക്തം വാ൪ന്ന് കിടന്നു. ഒടുവിൽ പാലക്കാട്ടുനിന്ന് എസ്.ബി.ടിയിൽ പണം നിക്ഷേപിക്കുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഹാരിസ് മരിച്ചിരുന്നു.
റബ്നയുടെ നില ഗുരുതരമാണ്. നാട്ടുകാരാണ് ബസിനടിയിൽനിന്ന് ഇവരെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ ബസ് ജീവനക്കാ൪ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.