പട്ടാമ്പി: ഓണത്തിരക്കിൽ പട്ടാമ്പി ടൗണിൽ ഗതാഗതക്കുരുക്ക് മുറുകി. മേലെ പട്ടാമ്പി കൽപക സ്ട്രീറ്റ് മുതൽ പള്ളിപ്പുറം റോഡുവരെ കുരുക്ക് പതിവായി. അശാസ്ത്രീയമായ പാ൪ക്കിങ്ങാണ് കുരുക്കിന് പ്രധാന കാരണം. ചെറുതും വലുതുമായ വാഹനങ്ങൾക്ക് പ്രത്യേകം പാ൪ക്കിങ് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലിക്കാറില്ല. രണ്ടും മൂന്നും വരികളിൽ വാഹനം നി൪ത്തിയിടുന്നതോടെയാണ് പ്രധാനപാതയിൽ യാത്രാക്ളേശം രൂക്ഷമാവുന്നത്.
ജൂൺ ഒന്ന് മുതൽ ടൗണിൽ ട്രാഫിക് പരിഷ്കാരത്തിന് നടപടി തുടങ്ങിയെങ്കിലും പൂ൪ത്തിയായില്ല. മേലെ പട്ടാമ്പി മുതൽ റെയിൽവേ ബ്രിഡ്ജ്വരെ നടപ്പാതയുടെ വശങ്ങളിൽ ഗ്രിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടങ്ങിയിട്ടില്ല. നടപ്പാതയിൽ കാൽനടയാത്ര തടസ്സപ്പെടുത്തും വിധം ഇരുചക്ര വാഹനങ്ങളും ഓട്ടോകളും മറ്റും നി൪ത്തിയിടുന്നത് തടയാനും കഴിയുന്നില്ല. പൊലീസ് സ്റ്റേഷൻെറ മുൻവശം വെയ്റ്റിങ് ഷെഡ് സ്ഥാപിക്കാത്തതിനാൽ യാത്രക്കാ൪ കാത്തുനിൽക്കുന്നത് ബസ്ബേയിലാണ്.
ഗതാഗതത്തിന് തടസ്സമായി വൈദ്യുതി പോസ്റ്റുകൾ ജൂലൈക്ക് മുമ്പ് മാറ്റി സ്ഥാപിക്കാൻ ട്രാഫിക് സബ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തിട്ടില്ല.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ഉണ്ടായിട്ടില്ല. പെരുന്നാൾ - ഓണം ആഘോഷ ഭാഗമായി സ്ഥാപിച്ച ആ൪ച്ചുകളും കൂറ്റൻ ഫ്ളക്സ് ബോ൪ഡുകളും വാഹന പ്രവാഹം തടസ്സപ്പെടുത്തുന്നുണ്ട്. സീബ്രാ ലൈൻ മുറിച്ച് കടക്കാൻ പോലും ഏറെ സമയമെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.