പെരിന്തൽമണ്ണ: ജനമൈത്രി പൊലീസ് നൽകിയ സ്നേഹ സമ്മാനങ്ങളുമായി ഓണത്തെ വരവേൽക്കാൻ താഴെക്കോട്ടെ ആദിവാസി കുടിലുകൾ ഒരുങ്ങി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാ൪, സി.ഐ ജലീൽ തോട്ടത്തിൽ, എസ്.ഐ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥ൪ സ്നേഹസമ്മാനങ്ങളുമായി ആദിവാസി ഊരുകളിൽ എത്തി. താഴേക്കോട് ആറാംകുന്ന്, മുള്ളംമാട എന്നീ കോളനികളിലെ അമ്പതോളം വരുന്ന അന്തേവാസികൾ നിറഞ്ഞ മനസ്സോടെയാണ് പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ അടങ്ങിയ ഓണക്കിറ്റ് ഏറ്റുവാങ്ങിയത്.
മാവേലിയായി വേഷമിട്ടും പൂക്കളമിട്ടും സാമൂഹിക പ്രവ൪ത്തകരോടൊപ്പം പൊലീസ് ആഘോഷങ്ങളിൽ പങ്കുകൊണ്ടു. ആദിവാസികളോടൊപ്പം ഓണസദ്യ കഴിച്ചാണ് സംഘം മടങ്ങിയത്.
ഓണക്കിറ്റ് വിതരണം ഡി.വൈ.എസ്.പി കെ.പി. വിജയകുമാ൪ ഉദ്ഘാടനം ചെയ്തു. താഴെക്കോട് പഞ്ചായത്ത് പ്രസിഡൻറ് റീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.കെ. നാസ൪, കല്ലടി യൂസുഫ്, അബ്ദുല്ല ഹാജി, പെരിന്തൽമണ്ണ സി.ഐ ജലീൽ തോട്ടത്തിൽ, എസ്.ഐ മനോജ് പറയട്ട , പച്ചതണൽ സാംസ്കാരിക വേദി പ്രതിനിധി ഹുമയൂൺ കബീ൪, രാംസൺ എം.ഡി വേണുഗോപാൽ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.