തുഞ്ചന്‍കോളജില്‍ എം.എ മലയാളം, അറബി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

തിരൂ൪: പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരൂ൪ തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളജിൽ അനുവദിച്ച എം.എ മലയാളം, അറബി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കോഴ്സുകൾക്കും 12 സീറ്റ് വീതമാണുള്ളത്. സെപ്റ്റംബറിൽ ക്ളാസ് ആരംഭിക്കും.
 റെക്കോഡ് വേഗത്തിൽ നടപടി പൂ൪ത്തിയാക്കിയാണ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചത്.
കഴിഞ്ഞയാഴ്ചയാണ് സ൪ക്കാ൪ രണ്ട് കോഴ്സുകളും  അനുവദിച്ചത്. നിലവിൽ സെപ്റ്റംബ൪ ഒന്ന്വരെയാണ് അപേക്ഷ സമ൪പ്പിക്കാൻ സമയമുള്ളത്. ഫോറവും വിശദാംശങ്ങളും കോളജിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ. വി.പി. ബാബു അറിയിച്ചു. രണ്ടാഴ്ച മുമ്പ് എം.കോം കോഴ്സ് അനുവദിച്ചെങ്കിലും പ്രവേശത്തിന് നടപടി ആയിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.