വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കണ്ണൂ൪: കണ്ണൂ൪ മുനിസിപ്പൽ സെക്രട്ടറിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മൂന്നു ലക്ഷം രൂപ കണ്ടെടുത്ത സംഭവത്തിൽ സംസ്ഥാന വിജിലൻസ് ഡയറക്ട൪ക്ക് റിപ്പോ൪ട്ട് നൽകി. കണ്ണൂ൪ വിജിലൻസ് ഡിവൈ.എസ്.പി സുനിൽ ബാബുവാണ് പ്രാഥമിക റിപ്പോ൪ട്ട് നൽകിയത്.
ഓണാഘോഷത്തിൻെറ മറവിൽ നടക്കുന്ന വെട്ടിപ്പുകൾ പിടികൂടുന്നതിനായി വിജിലൻസ് നടത്തിയ ഓണക്കാഴ്ച റെയ്ഡിനിടെയാണ് കണ്ണൂ൪ നഗരസഭാ സെക്രട്ടറിയിൽ നിന്ന് മൂന്നു ലക്ഷം രൂപ കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറിയുടെ താമസ സ്ഥലത്തെത്തിയാണ് വിജിലൻസ് സംഘം പണം പിടികൂടിയത്. കറൻസി ബാഗിൽ അടുക്കി വെച്ച നിലയിലായിരുന്നു. അനധികൃതമായ പണമല്ലെന്നും തൻെറ മകൻെറ പഠനാവശ്യത്തിനായി   വായ്പ വാങ്ങിച്ചതാണെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം. നഗരസഭാ ഭരണസമിതിയിലെ ചില അംഗങ്ങളോടാണ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. എന്നാൽ, രണ്ടു ബിൽഡ൪മാരാണ് തനിക്ക് ഈ പണം നൽകിയതെന്ന് സെക്രട്ടറി അന്വേഷണ സംഘത്തിനോട് വെള്ളിയാഴ്ച രാത്രി വെളിപ്പെടുത്തിയിരുന്നു.
സെക്രട്ടറിയിൽ നിന്ന് അനധികൃതമായി പണം കണ്ടെടുത്ത സംഭവത്തിൽ നഗരസഭയിലെ പ്രതിപക്ഷം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഭരണപക്ഷത്തിൻെറ അറിവില്ലാതെ പണമിടപാടുകൾ നടക്കുകയില്ലെന്ന് അവ൪ ആരോപിക്കുന്നു. വി.ആ൪. രാജു കണ്ണൂ൪ നഗരസഭാ സെക്രട്ടറിയായി ചുമതലയേറ്റ് ആറുമാസംപോലുമായിട്ടില്ല, അതിനിടയിൽ തന്നെ ഇത്തരത്തിൽ പണമിടപാടുകൾ നടക്കണമെങ്കിൽ ഭരണപക്ഷത്തിൻെറ അറിവുണ്ടാകുമെന്ന് ഇവ൪ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.