തലശ്ശേരി: നഗരത്തിലെ അഞ്ച് കടകളിൽ നടത്തിയ പൊലീസ് പരിശോധനയിൽ 15,000 ത്തോളം വ്യാജ സീഡികൾ പിടിച്ചെടുത്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, തെലുങ്ക് സിനിമകളുടെ വ്യാജ സീഡികളാണ് പിടിച്ചെടുത്തത്.
നാരാങ്ങാപുറത്തെ ഫ്ളാഷ്, ഒ.വി. റോഡിലെ നാഷ്, സെൻ, സീഡി പോയൻറ്, പുതിയ സ്റ്റാൻഡിലെ നാദം എന്നീ കടകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സീഡികൾ പിടിച്ചെടുത്തത്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുഴിയാലിൽ ഉക്രാന വില്ലയിൽ എൻ.ടി സമീ൪ (47),വടക്കുമ്പാട് സഫാ മൻസിലിൽ ജാഫ൪ (30), കുഴിയാലിൽ നാദത്തിലെ എൻ.വി മൂസ (50) ,ചാത്തോട് ശ്രീ നിലയത്തിലെ വി.പി മനോജ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഒരേ സമയം അഞ്ചു കടകളിലും പരിശോധന നടന്നത്.
പരിശോധനക്ക് തലശ്ശേരി ഡിവൈ.എസ്.പി ഷൗക്കത്തലി, എസ്.ഐ ബിജു ജോൺ ലൂക്കോസ്, എ.എസ്.ഐ ഉണ്ണി, എസ്.പിയുടെ ആൻറി പൈറസി സെൽ അംഗങ്ങളായ ബേബി ജോ൪ജ്, വിനോദ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.