കോഴിക്കോട്: ജല അതോറിറ്റിയുടെ സംവിധാനങ്ങൾക്കൊപ്പം കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ സ്ഥലം കിട്ടുന്നതിനനുസരിച്ച് നഗരത്തിൽ ചെറുകിട ജല പദ്ധതികൾ തുടങ്ങാൻ ശിപാ൪ശ. നഗരസഭയുടെ 2012-13 വാ൪ഷിക പദ്ധതിയുടെ കരടുരേഖ ച൪ച്ച ചെയ്യാൻ ടൗൺഹാളിൽ നടന്ന വികസന സെമിനാറിലാണ് തീരുമാനം. മേയ൪ പ്രഫ. എ.കെ. പ്രേമജം സെമിനാ൪ ഉദ്ഘാടനം ചെയ്തു.
നഗരപരിധിയിലെ എല്ലാ അങ്കണവാടികൾക്കും പദ്ധതി കാലയളവിൽ തന്നെ കെട്ടിടം പണിയുമെന്ന് മേയ൪ പറഞ്ഞു. അങ്കണവാടികളോട് ചേ൪ന്ന് കൗമാരപ്രായക്കാരായ വിദ്യാ൪ഥിനികൾക്ക് കൗൺസലിങ് സൗകര്യം കൂടി ഏ൪പ്പെടുത്തും. മാലിന്യ സംസ്കരണത്തിന് നഗരസഭയിൽ മറ്റു നഗരസഭകളെ അപേക്ഷിച്ച് നല്ല സംവിധാനമുണ്ടെങ്കിലും അടുത്തവ൪ഷം മാലിന്യ സംസ്കരണ പ്ളാൻറിൻെറ കാലാവധി കഴിയുന്നതിനാൽ പുതിയതിന് നടപടി കൈക്കൊള്ളണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണവും കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഒന്നിപ്പിച്ച് നഗരം മാലിന്യമുക്തമാക്കാൻ കഴിയണം. ജനങ്ങൾക്ക് ഇതേപ്പറ്റി അവബോധം ഉണ്ടാക്കണം. റോഡ് അടക്കമുള്ള വികസനത്തിനൊപ്പം കാ൪ഷിക മേഖലക്കും പ്രാധാന്യം നൽകണം. 2012ൽ നഗരസഭയുടെ 50ാം വാ൪ഷിക ഭാഗമായി കൂടുതൽ കലാ സാംസ്കാരിക പദ്ധതികൾ നടപ്പാക്കുമെന്നും മേയ൪ പറഞ്ഞു. അങ്കണവാടികൾ ശിശു സൗഹൃദ കേന്ദ്രങ്ങളാക്കുമെന്ന് വികസന രേഖ അവതരിപ്പിച്ച് സ്ഥിരം സമിതി ചെയ൪മാൻ എം. രാധാകൃഷ്ണൻ മസ്റ്റ൪ പറഞ്ഞു. നീന്തൽകുളം അടക്കം കായിക മേഖലയിൽ കൂടുതൽ വികസനം സാധ്യമാക്കും. പ്രധാന റോഡുകൾ തമ്മിൽ ബന്ധിപ്പിച്ച് റിങ്റോഡുകൾ പണിയും.
നഗരപരിധിയിൽ മിനി വ്യവസായ പാ൪ക്കുകൾ സ്ഥാപിക്കാനും നി൪ദേശമുണ്ട്. സെക്രട്ടറി ബി.കെ. ബാലരാജ് സംസാരിച്ചു. സ്ഥിരം സമിതി ചെയ൪പേഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. എം. മോഹനൻ സ്വാഗതവും ആനന്ദ് കുമാ൪ നന്ദിയും പറഞ്ഞു.
വികസന സെമിനാറിലെ നി൪ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കരട് പദ്ധതി രേഖ നഗരസഭാ കൗൺസിൽ അംഗീകാരത്തിനായി സമ൪പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.