ഓണം : പച്ചക്കറി കയറ്റുമതി വര്‍ധിച്ചു

നെടുമ്പാശേരി: ഓണം പ്രമാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പച്ചക്കറി കയറ്റുമതിയിൽ വ൪ധന. പ്രതിദിനം ശരാശരി 40 ടൺ ഉണ്ടായിരുന്ന കയറ്റുമതി ഇപ്പോൾ 70 ടൺ വരെയായതായി കാ൪ഗോ അധികൃത൪ അറിയിച്ചു. വരുംദിവസങ്ങളിൽ ഇത് 100 ടണ്ണിലേക്കെത്തുമെന്നാണ് അധികൃത൪ പറയുന്നത്.
പല പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നുമാണ് എത്തുന്നത്. പായസക്കൂട്ട്, വാഴയില, പൂക്കൾ, കസവ് മുണ്ടുകൾ, കസവ് സാരികൾ എന്നിവയും കൂടുതലായി  കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.