ഓടുന്ന ബസിന് മുകളില്‍ പോസ്റ്റ് ഒടിഞ്ഞു വീണു; ആര്‍ക്കും പരിക്കില്ല

ഗുരുവായൂ൪: ഗുരുവായൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു.  പോസ്റ്റ് വീഴുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവ൪ ഇറങ്ങിയോടി.
ഗുരുവായൂ൪ കിഴക്കെ നട ബസ് സ്റ്റാൻഡിന് സമീപം വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഗുരുവായൂ൪ -വാഴാനി റൂട്ടിലോടുന്ന മണിക്കുട്ടി എന്ന ബസിൻെറ മുകളിലേക്കാണ് പോസ്റ്റ് വീണത്. നിറയെ ആളുകളുമായി വന്ന ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് പോസ്റ്റ് വീണത്.
 ഗുരുവായൂ൪ -പാലക്കാട് റൂട്ടിൽ ഓടുന്ന മയിൽവാഹനം ബസ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചതിനെത്തുട൪ന്ന് കമ്പി വലിഞ്ഞ് റോഡിനെതി൪വശത്ത് തുരുമ്പെടുത്ത് നിന്നിരുന്ന പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു.  പോസ്റ്റ് വീഴുന്നത് കണ്ടതോടെ ബസ് നി൪ത്തി. ആളുകൾ നിലവിളിച്ച് പുറത്തേക്കിറങ്ങിയോടി. ഇതേസമയം, ഓഫിസിലേക്ക് വരികയായിരുന്ന കെ.എസ്.ഇ.ബി അസി.എൻജിനീയ൪ തോംസൺ എടക്കളത്തൂ൪ വിളിച്ചു പറഞ്ഞതനുസരിച്ച് ലൈൻ ഓഫ് ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാരും സമീപത്തെ ഓട്ടോ ടാക്സി ഡ്രൈവ൪മാരും ചേ൪ന്ന് ഒടിഞ്ഞുവീണ പോസ്റ്റ് നീക്കം ചെയ്തു. ആ൪ക്കും പരിക്കില്ല. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദും സംഭവ സ്ഥലത്തെത്തി. നിയോൺ ബൾബ് സ്ഥാപിക്കാനായി നഗരസഭ സ്ഥാപിച്ച പോസ്റ്റാണ് ഒടിഞ്ഞു വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.