നാളികേര വികസന പദ്ധതി ആനുകൂല്യത്തിന് കര്‍ഷകര്‍ മടിക്കുന്നു

നിലമ്പൂ൪: തെങ്ങ് കൃഷി പ്രോത്സാഹനത്തിൻെറ ഭാഗമായി സ൪ക്കാ൪ നടപ്പാക്കിയ നാളികേര വികസന പദ്ധതിയിലെ (കേരശ്രീ ക്ളസ്റ്റ൪) ആനൂകൂല്യം കൈപ്പറ്റാൻ ക൪ഷക൪ മടിക്കുന്നു. സ൪ക്കാ൪ പുതുതായി ഇറക്കിയ നിയമ നൂലാമാലകളാണ് ക൪ഷകരെ അകറ്റുന്നത്. രാസവള സബ്സിഡിയായി തെങ്ങ് ഒന്നിന് 12 രൂപ, ചെത്തിക്കോരാൻ 30 രൂപ, കീടനാശിനി പ്രയോഗത്തിന് 30, രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാൻ 500 രൂപ, പകരം തൈ വെക്കാൻ ധനസഹായം, ജലസേചനത്തിന് പമ്പ്സെറ്റ് ഒരുക്കാൻ പരമാവധി 10,000 രൂപ എന്നിങ്ങനെയാണ് കേരശ്രീ ക്ളസ്റ്റ൪ പദ്ധതി പ്രകാരം തെങ്ങ് ക൪ഷകന് സ൪ക്കാ൪ സഹായം ലഭിക്കുന്നത്. നേരത്തെ കൃഷിഭവൻ മുഖേന നേരിട്ടാണ് ക൪ഷകന് സാമ്പത്തിക സഹായം ലഭിച്ചത്. പുതിയ നിയമപ്രകാരം വളം വാങ്ങിയ ബില്ലുമായി കൃഷി ഓഫിസിലെത്തി അപേക്ഷ നൽകണം. ഇതുപ്രകാരം ക൪ഷകൻെറ ബാങ്ക് അക്കൗണ്ടിലാണ് കൃഷിഭവനിൽനിന്ന് പണമടക്കുക. അപേക്ഷ നൽകി മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരിക്കും അക്കൗണ്ടിൽ പണമെത്തുക. അതിനാൽ, കടം വാങ്ങി വളപ്രയോഗം നടത്തി ആനുകൂല്യം കൈപ്പറ്റാൻ കേര ക൪ഷക൪ മടിക്കുന്നു. ജില്ലയിലെ കൃഷി ഭവനുകളിൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ നൽകുന്ന ക൪ഷകരുടെ എണ്ണം വളരെ കുറഞ്ഞതായി കൃഷിവകുപ്പ് അധികൃത൪ സാക്ഷ്യപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.