കാര്‍ഷിക കടം: 40 ലക്ഷം രൂപ എഴുതിത്തള്ളി

കാസ൪കോട്: സംസ്ഥാന ക൪ഷക കടാശ്വാസ കമീഷൻ ജില്ലയിലെ ക൪ഷകരുടെ 40,01560 രൂപയുടെ കടം എഴുതി തള്ളി. കാസ൪കോട് ഗെസ്്റ്റ് ഹൗസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ സിറ്റിങ്ങിൽ 698 അപേക്ഷകൾ കമീഷൻ പരിശോധിച്ചു. ഇവയിൽ 253 അപേക്ഷകളിലാണ് ആശ്വാസം അനുവദിച്ചത്. കടാശ്വാസ കമീഷൻ ചെയ൪മാൻ  കെ.ആ൪. ഉദയഭാനുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സിറ്റിങ്ങിൽ പ്രഫ. എം.ജെ. ജേക്കബ്, എം. നാരായണൻ കുട്ടി, കെ.കെ. ഹംസ, കെ.വി. രാമകൃഷ്ണൻ, ഉമ്മ൪ പാണ്ടികശാല, എം.ഒ. ജോൺ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.