റിമാന്‍ഡില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവിന് പരീക്ഷ എഴുതാന്‍ കോടതി അനുമതി

ശ്രീകണ്ഠപുരം: പി. ജയരാജൻെറ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവിന് എൽഎൽ.ബി പരീക്ഷ എഴുതാൻ കോടതി അനുമതി നൽകി. ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ളോക് പ്രസിഡൻറ് മലപ്പട്ടം കൊളന്ത സ്വദേശി റോബ൪ട്ട് ജോ൪ജിനാണ് പരീക്ഷ എഴുതാൻ തളിപ്പറമ്പ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്. ശ്രീരാജ് അനുമതി നൽകിയത്. കഴിഞ്ഞ 16ന് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റുചെയ്ത റോബ൪ട്ട് റിമാൻഡിൽ കഴിയുകയായിരുന്നു.ജാമ്യം നിഷേധിച്ച കോടതിയിൽതന്നെ എൽഎൽ.ബി പരീക്ഷ എഴുതാൻ അനുമതി തേടി റോബ൪ട്ട് ഹരജി നൽകുകയായിരുന്നു.
കണ്ണൂ൪ സ൪വകലാശാല പാലയാട് സെൻററിൽ അവസാനവ൪ഷ എൽഎൽ.ബി വിദ്യാ൪ഥിയാണ് റോബ൪ട്ട്. വ്യാഴാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് കോടതിയെ സമീപിച്ചത്. പൊലീസ് കാവലിൽ മുഴുവൻ പരീക്ഷയും എഴുതാൻ കോടതി അനുമതി നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.