ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ വൃക്കരോഗികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ

താമരശ്ശേരി: സംസ്ഥാന സ൪ക്കാറിൻെറ കാരുണ്യ ബെനവലൻറ് സ്കീമിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനെ ഉൾപ്പെടുത്താൻ ധനമന്ത്രി കെ.എം. മാണി ബന്ധപ്പെട്ട വകുപ്പിന് ഉത്തരവ് നൽകി. ഇതോടെ ഇവിടെ ചികിത്സയിലിരിക്കുന്ന നൂറോളം വൃക്കരോഗികൾക്കുള്ള ചികിത്സാ ചെലവ് സ൪ക്കാ൪ വഹിക്കും. കൊടുവള്ളി ബ്ളോക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.എം. ജോസഫ് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.