പുല്‍പള്ളി മേഖല വരള്‍ച്ചയില്‍

പുൽപള്ളി: മഴക്കുറവിൽ കുടിയേറ്റ മേഖലയായ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ വരൾച്ചയുടെ പിടിയിലമരുന്നു. വറ്റുന്ന കന്നാരംപുഴ, കടമാൻതോട്, മുദ്ദള്ളിതോട്, ജലനിരപ്പ് താഴ്ന്നുപോയ കുളങ്ങൾ, കിണറുകൾ, വയലുകളിൽ വെള്ളമില്ലാതെ കരിയുന്ന ഞാറ്-പ്രദേശത്തെ കാഴ്ചയാണിത്. വരൾച്ചക്കെടുതി ക൪ഷകരെയാകെ പ്രതിസന്ധിയിലേക്കാണ് തള്ളുന്നത്. വിളകൾ കരിയുകയാണ്.
 കേരളത്തിലെ ചില ഭാഗങ്ങളിൽ മുപ്പത് ശതമാനമാണ് മഴ കുറവെങ്കിൽ പുൽപള്ളി മേഖലയിൽ 70 ശതമാനം മഴക്കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. പല ക൪ഷകരും വെള്ളമില്ലാതെ പാടങ്ങൾ തരിശിട്ടിരിക്കുകയാണ്. വരൾച്ച രൂക്ഷമായിരുന്ന 2001-2004 കാലഘട്ടത്തിൽപോലും മിഥുനം, ക൪ക്കടക മാസങ്ങളിൽ സാമാന്യം മഴ ലഭിച്ചിരുന്നു. കാലാവസ്ഥയിലുള്ള വൻ വ്യതിയാനം ശാസ്ത്രീയമായി പഠനവിധേയമാക്കണമെന്നും പരിഹാര മാ൪ഗങ്ങൾക്ക് പദ്ധതികൾ ഉടൻ ആസൂത്രണം ചെയ്യണമെന്നും ക൪ഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.