നിലമ്പൂര്‍ ആയിഷക്ക് വി.പി. സിദ്ധന്‍ പുരസ്കാരം

ചെന്നൈ: പ്രശസ്ത നാടകനടി നിലമ്പൂ൪ ആയിഷക്ക് ഈ വ൪ഷത്തെ ഡോ. വി.പി. സിദ്ധൻ സ്മാരക നാടക പുരസ്കാരം. പ്രമുഖ വ്യവസായിയും നാടകപ്രവ൪ത്തകനുമായിരുന്ന ഡോ. വി.പി. സിദ്ധൻെറ സ്മരണക്കായി തമിഴ്നാട്ടിലെ മലയാളി സംഘടനകളുടെ ഏകോപനസമിതിയായ കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസ് (സി.ടി.എം.എ) ഏ൪പ്പെടുത്തിയതാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. നാടകരംഗത്തെ സമഗ്ര സംഭാവനക്കാണിത് നൽകുന്നത്.ചലച്ചിത്ര നടൻ മുകേഷ് ചെയ൪മാനായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.