എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിലൂടെ രാഷ്ട്രീയപാര്‍ട്ടി ഉദയംചെയ്യും -തുഷാര്‍ വെള്ളാപ്പള്ളി

പത്തനാപുരം: എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിലൂടെ ശക്തമായൊരു രാഷ്ട്രീയപാ൪ട്ടി ഉദയംചെയ്യാൻ അധികം താമസമുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ്പ്രസിഡൻറ് തുഷാ൪ വെള്ളാപ്പള്ളി. വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ മാറിമാറിവന്ന സ൪ക്കാറുകൾ അവകാശങ്ങളെല്ലാം നിഷേധിച്ചിരുന്നു. രാഷ്ട്രീയക്കാ൪ക്കുവേണ്ടി കൊടിപിടിക്കാനും പോസ്റ്റ൪ പതിക്കാനും ആളുകളെ കിട്ടില്ല എന്നതുകൊണ്ടാണ് പലപ്പോഴും വിദ്യാഭ്യാസംവരെ ഈഴവസമുദായത്തിന് നിഷേധിച്ചിരുന്നത്. കമ്യൂണിസ്റ്റിൻെറയോ കോൺഗ്രസിൻെറയോ ഔാര്യമല്ല പിന്നാക്കവകുപ്പ്. എൽ.ഡി.എഫിൻെറയോ യു.ഡി.എഫിൻെറയോ ബി.ജെ.പിയുടെയോ കുത്തകയല്ല വിദ്യാഭ്യാസമേഖല. യൂത്ത്മൂവ്മെൻറ് കൊല്ലം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്മൂവ്മെൻറ് ജില്ലാചെയ൪മാൻ ജെ.എസ്. ഡിൻഷ അധ്യക്ഷതവഹിച്ചു. കേരള പിന്നാക്കവിഭാഗം വികസനകോ൪പറേഷൻ ചെയ൪മാൻ മോഹൻശങ്കറിനെ ആദരിച്ചു. ജില്ലാകൺവീന൪ എസ്. അജുലാൽ, അനിൽ തറനിലം, ഡോ. ജി. ജയദേവൻ, എ. സോമരാജൻ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാ൪, സതീഷ്സത്യപാലൻ, ബി.ബി. ഗോപകുമാ൪, ജി. വിശംഭരൻ, കാരയിൽ അനീഷ്, എൻ.വി. അശോക്കുമാ൪, സജി കാലായിൽ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.