ആഹ്ളാദനിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷം

കട്ടപ്പന വ്രതശുദ്ധിയുടെ നിറവിൽ ജില്ലയിലെങ്ങും വിശ്വാസികൾ ആഹ്ളാദപൂ൪വം ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു.   കട്ടപ്പന ദാറുസ്സലാം ജുമാമസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇമാം മുഹമ്മദ് റഫീഖ് അൽ കൗസരി നേതൃത്വം നൽകി. വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നടന്ന ഈദ് നമസ്കാaരത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഇമാം അബ്ദുൽ സലാം ഹസനി പെരുനാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ഉപ്പുതറ ജുമാമസ്ജിദിൽ ഈദ് നമസ്കാരത്തിന് ഇമാം ഹബീബ് റഹ്മാൻ മൗലവി നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.