അടൂര്‍ ട്രാഫിക് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

അടൂ൪: അടൂ൪ ട്രാഫിക് പൊലീസ് സ്റ്റേഷൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതികൾ മാറുന്നതനുസരിച്ച് കുറ്റവാളികളെ കണ്ടെത്താൻ ഹൈടെക് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ഇതിൻെറ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.എച്ച്.സി.സി പ്രോജക്ട് മാനേജ൪ പി.ആ൪. രഘു റിപ്പോ൪ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ്, കലക്ട൪ ഇൻ ചാ൪ജ് സലിംരാജ്, അടൂ൪ നഗരസഭാ ചെയ൪മാൻ ഉമ്മൻ തോമസ്, കൗൺസില൪ ശശികുമാ൪, ജോയൻറ് ആ൪.ടി.ഒ ആ൪. തുളസീധരൻ പിള്ള,  കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ജി. സന്തോഷ് കുമാ൪, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബൈജു എം. മീര, വി.ജി. അലക്സാണ്ട൪ എന്നിവ൪ സംസാരിച്ചു. ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രൻ സ്വാഗതവും അടൂ൪ ഡിവൈ.എസ്.പി എസ്. അനിൽദാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.