ബുക് സ്റ്റാളിന് വീണ്ടും തീവെച്ചു; മലയാലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിൻെറ കിഴക്കെ നടയിലെ ബുക് സ്റ്റാൾ വീണ്ടും തീവെച്ചു നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച്  ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ മലയാലപ്പുഴ പഞ്ചായത്തിൽ ഹ൪ത്താൽ ആചരിക്കും.
ക്ഷേത്രത്തിൻെറ കിഴക്കെ നടയിലെ ബി.ജെ.പി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയായ ടി. അനിൽകുമാറിൻെറ ബുക്സ്റ്റാൾ 14 ന് രാത്രി ആരോ തീവെച്ച് നശിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവ൪ത്തക൪ ഇടപെട്ട് പുസ്തകക്കട പുന൪നി൪മിച്ച് നൽകിയിരുന്നു. ഈ കടയാണ് കഴിഞ്ഞ രാത്രി വീണ്ടും തീവെച്ചത്.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുട൪ന്ന് വീട്ടിൽ കഴിഞ്ഞ അനിൽകുമാ൪ കഠിന ജോലികളൊന്നും ചെയ്യാനാവാത്തതിനാലാ ണ് ക്ഷേത്രത്തിൽ പുസ്തകക്കട തുടങ്ങിയത്.
ബുക് സ്റ്റാൾ തീവെച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.  
പുസ്തകക്കട തീവെച്ച് നശിപ്പിച്ച സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പൊലീസിൻെറ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്  തിങ്കളാഴ്ച വൈകുന്നേരം സംഘ്പരിവാ൪ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രകടനം നടത്തി. സംഘ്പരിവാ൪ സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നുമുതൽ വൈകുന്നേരം ആറുവരെ മലയാലപ്പുഴ ടൗണിൽ ഹ൪ത്താൽ ആചരിച്ചു. പുസ്തകശാല തീവെച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് പത്തനംതിട്ട പ്രഖണ്ഡ് സമിതിയോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.