പാലാ: കഴിഞ്ഞ രണ്ടുദിവസമായി പൈകയിലും പ്രവിത്താനത്തും നടന്നത് 12 മോഷണം. മോഷണം പെരുകുന്നത് പൊലീസിൻെറ അനാസ്ഥയെന്ന് നാട്ടുകാ൪. പൈകയിൽ കഴിഞ്ഞ ദിവസം ജോയി ജോസ് കുന്നേലിൻെറ ഓഫിസിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് 25,000 രൂപയും പാംബ്ളാനിയിൽ ജോസിൻെറ വീട്ടിലെ അലമാര കുത്തിത്തുറന്ന് തുണികളും വട്ടുതൊട്ടി ഉണ്ണിയുടെ കടയിൽനിന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും മോഷ്ടിച്ചു.
അടിച്ചിലാമാക്കൽ ജോമോൻെറ പൊടിമില്ലിൽ നടന്ന മോഷണത്തിൽ 500 രൂപ നഷ്ടപ്പെട്ടു. പൈക ടൗണിൽ പ്രവ൪ത്തിക്കുന്ന ഐശ്വര്യാഹോട്ടലിൽ മോഷണശ്രമം നടന്നു.സൈബ൪ സ്പോട്ട് ഇൻറ൪നെറ്റ് കഫേയിൽ നിന്ന് 5000 രൂപയും പ്രവിത്താനം അളനാട് പ്രദേശങ്ങളിലും മോഷണം നടന്നു. അളനാട്ടിൽ വീട്ടുമുറ്റത്ത് കിടന്ന ടിപ്പറിൻെറയും ജീപ്പിൻെറയും ടയറുകളും ബാറ്ററിയും മോഷണം പോയി. പ്രവിത്താനം ജങ്ഷനിലെ സൂപ്പ൪ഷോപ്പിലും മരങ്ങാട്ടുപള്ളിയിലും മോഷണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.